വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചു…

വിഴിഞ്ഞം തുറമുഖ പദ്ധതി മറയാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി സൽമാനുൽ ഫാരിസ് സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചു. സൽമാനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി തെന്നിന്ത്യൻ നടി നേഹ സക്സേന. ദുബായ് കിരീടവകാശി എന്ന രീതിയിൽ ആഗോള ബ്രാൻഡിന്റെ പരസ്യ ഷൂട്ടിനായി ബന്ധപ്പെട്ടു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ ഇ മെയിൽ വഴി അയച്ചു ഭീഷണിപ്പെടുത്തി എന്നാണ് വെളിപ്പെടുത്തൽ.
കുടുംബത്തെ കൊലപ്പെടുത്തുമെന്നും പീഡിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും നേഹ സക്സേന പറഞ്ഞു. സൽമാനുൽ ഫാരിസ് വ്യാജ സോഷ്യൽ മീഡിയ അകൗണ്ട് വഴി നിരവധി സ്ത്രീകളെ കബളിപ്പിച്ചെന്നും നേഹ സക്സേനയുടെ വെളിപ്പെടുത്തൽ. 2016ൽ ഒരു പരസ്യ ഷൂട്ടിൽ സൽമാന്റെ കുട്ടി തനിക്കൊപ്പം അഭിനയിച്ചിരുന്നുവെന്നും പിന്നാലെ കുറേ വർഷം ഫേസ്ബുക്കിൽ സ്റ്റോക്ക് ചെയ്തുവെന്നും നേഹ പറയുന്നു. ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതോടെ മറ്റൊരു ഇൻസ്റ്റഗ്രാമിൽ നിന്നും മെസേജ് അയച്ചു. ‘പ്രിൻസ് റിയാൻ സൽമാൻ ബിൻത് സെയ്ദ് അൽ മഖ്ദൂം’ എന്നായിരുന്നു ഇൻസ്റ്റാഗ്രാം അക്കൗണ്ട്.



