കവി പി നാരായണക്കുറുപ്പ് അന്തരിച്ചു

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാ നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കവി, നിരൂപകൻ, വിവർത്തകൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.സംസ്കാരം നാളെ വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. കേരള സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ, കേരള പാണിനി, വള്ളത്തോൾ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിലാണ് ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.



