മദ്യനികുതി കുറച്ചതിൽ വിമർശനവുമായി എ എ റഹീം…

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതിനെ വിമർശിച്ച് എ എ റഹീം എം പി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണെന്നും എ എ റഹീം കുറ്റപ്പെടുത്തുന്നുണ്ട്. നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എ എ റഹീം സംസ്ഥാന സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണ് ഇതെന്ന് റഹീം പോസ്റ്റില്‍ പറയുന്നു. 251 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ നിലവില്‍ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് 120 മുതല്‍ 175 ശതമാനം വരെയുള്ള നികുതി ഘടനയിലേക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.



