നിപ രോഗിയുടെ നില അതീവ ഗുരുതരം…

കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാമനാട്ടുകര നഗരസഭാ പരിധിയില്‍ ഫറൂഖ് കോളേജിന് സമീപും താമസിക്ക് ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നു. രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകളെ ഉള്‍പ്പെടുത്തി ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കാനാണ് തീരുമാനം. ആര്‍ആര്‍ടി സംഘം ഓരോ വീടുകളിലും എത്തി പരിശോധന നടത്തുകയും രോഗലക്ഷണം ഉള്ളവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.



