ഷിഗെല്ല…. സ്‌കൂളിന് ഒരാഴ്ച അവധി…

ഷിഗെല്ല സ്ഥിരീകരണത്തില്‍ ബത്തേരിയില്‍ പരിശോധന ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം അല്‍പസമയത്തിനകം ആരംഭിക്കും.

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ വൈകിട്ടോടെ കുട്ടികള്‍ ചികിത്സയിലിരിക്കുന്ന ആശുപത്രി സന്ദര്‍ശിക്കും. നിലവില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോളയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. 21 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന്‍ അറിയിച്ചിരുന്നു.

Related Articles

Back to top button