പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് മോഷണം; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

പാലക്കാട്ടെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചെ 2.50ഓടെയാണ് മോഷണം നടന്നത്. വിവരമറിഞ്ഞ ജീവനക്കാർ പാലക്കാട് നഗരത്തിൽ തിരച്ചിൽ നടത്തുകയും പുലർച്ചെ അഞ്ചരയോടെ ബസ് കണ്ടെത്തുകയും ചെയ്തു.

ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്തുള്ള മംഗളം ടവറിന് സമീപത്തായി ബസ് നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കെഎസ്ആർടിസി ഓർഡിനറി ബസാണ് മോഷണം പോയത്. നിലവിൽ പാലക്കാട് കെഎസ്ആർടിസി ഡിപ്പോ മുതൽ മംഗളം ടവർ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Related Articles

Back to top button