കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതിൽ സന്തോഷം….ഇരട്ടകൊല നടത്തിയ മുഹമ്മദാലി….

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് കോഴിക്കോട് ഇരട്ടക്കൊലപാതകം നടത്തിയെന്ന് അവകാശപ്പെട്ട വേങ്ങര സ്വദേശി മുഹമ്മദലി. തനിക്ക് അറിവില്ലാത്ത പ്രായത്തില്‍, പതിനാറാം വയസ്സിലാണ് കൊലപാതകം ചെയ്തത്. മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും മുഹമ്മദലി പറഞ്ഞു.
കൊലപാതക വിവരം തുറന്നുപറഞ്ഞതോടെ മനസ്സിന്റെ ഭാരം ഇറങ്ങിക്കിട്ടി. എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണ്. വെള്ളയില്‍ നടന്ന കൊലപാതകവും യാദൃശ്ചികമായി സംഭവിച്ചതാണെന്ന് മുഹമ്മദലി പറഞ്ഞു. 2025 ജൂണ്‍ അഞ്ചിനായിരുന്നു വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തി 36 വര്‍ഷം മുമ്പ് താന്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയതായി മുഹമ്മദലി വെളിപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം മൂല്യം പ്രതി എന്തെങ്കിലും വിളിച്ചുപറഞ്ഞതാകാമെന്നാണ് പൊലീസ് കരുതിയതെങ്കിലും ഗൗരവമുള്ള കേസുകളിലേക്ക് അന്വേഷണം എത്തുകയായിരുന്നു.



