സ്പീക്കർ അരാഷ്ട്രീയവാദി ആകണം എന്ന അഭിപ്രായമില്ല….തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന അരാഷ്ട്രീയവാദി ആകണം സ്പീക്കര്‍ എന്ന അഭിപ്രായമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സഭയ്ക്കകത്ത് പക്ഷമുണ്ടാകാന്‍ പാടില്ല. അതിദീര്‍ഘ കാലത്തെ രാഷ്ട്രീയത്തില്‍ നിന്നുമാണ് തന്നെ സ്പീക്കര്‍ ചുമതലയിലേക്ക് പാര്‍ട്ടി തെരഞ്ഞെടുത്തത്. ജനാധിപത്യത്തിന്റെ നാല് തൂണുകള്‍ ഒന്നിന്റെ തലപ്പത്തെത്താന്‍ കഴിഞ്ഞത് അതിപ്രധാന നിമിഷമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ‘ത്രില്ലിലാണ്. ചുമതല നിറവേറ്റാനുള്ള ഉത്തരവാദിത്ത ബോധമാണ്. അതിദീര്‍ഘ കാലത്തെ രാഷ്ട്രീയത്തില്‍ നിന്നുമാണ് ചുമതല ലഭിച്ചത്’ എന്നായിരുന്നു തിരുവഞ്ചൂരിൻ്റെ പ്രതികരണം.

വളരെ സന്തോഷകരമായ കാര്യമാണ്. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. സഭയ്ക്കകത്ത് പക്ഷമുണ്ടാകാന്‍ പാടില്ല. എന്നാല്‍ രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന അരാഷ്ട്രീയവാദി ആകണം സ്പീക്കര്‍ എന്ന അഭിപ്രായമില്ല. എല്ലാ അര്‍ത്ഥത്തിലും നീതിബോധത്തോടും നീതിനിഷ്ടമായും മുന്നോട്ടു പോകണം’, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button