‘മന്ത്രി സഭയിൽ കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹം, ഏറ്റവും മുതിർന്ന നേതാവാണ് രമേശ്‌ ചെന്നിത്തല, അദ്ദേഹം മന്ത്രി സഭയിൽ ഉണ്ടാവണം’

ആലപ്പുഴ: വിഡി സതീശൻ മന്ത്രി സഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. മൂന്നു വനിതാ എംഎൽഎമാരെങ്കിൽ മന്ത്രി സഭയിൽ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഷാനിമോൾ പറഞ്ഞു. തന്റെ പേരും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. പല കാര്യങ്ങളും പരിഗണിച്ച് വേണം ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനെന്നും ഷാനിമോൾ പറഞ്ഞു. സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിയാകുമോ എന്ന് പറയാനാകില്ല എന്നും അവർ പ്രതികരിച്ചു. അതേസമയം, രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വിഷയത്തിലും ഷാനിമോൾ പ്രതികരിച്ചു. രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രി സഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം എന്നായിരുന്നു ഷാനിമോൾ പറഞ്ഞത്. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയാണ് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Related Articles

Back to top button