ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം…ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്- ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ചർച്ച ബീജിങ്ങിൽ ഇന്ന് രാവിലെയോടെ ആരംഭിക്കും. വ്യാപാര യുദ്ധം മുതൽ ഇറാനുമായുള്ള ചൈനയുടെ രഹസ്യ ഇടപാടുകൾ വരെ ചർച്ചയാകുമെന്നാണ് സൂചന. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി ചൈനീസ് വിപണി കൂടുതൽ തുറന്നുകിട്ടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചർച്ചകൾക്ക് എത്തുന്നതെങ്കിലും, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ചൈനയുടെ ഇടപെടൽ അദ്ദേഹം പ്രധാനമായും ആവശ്യപ്പെട്ടേക്കും. എന്നാൽ തായ്വാൻ വിഷയത്തിലും അമേരിക്കൻ ഉപരോധങ്ങളിലും വിട്ടുവീഴ്ച വേണമെന്ന നിലപാടിലാണ് ചൈന.



