ചെട്ടികുളങ്ങരയിൽ ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു… രണ്ട് മരണം

ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം അഞ്ചുമുറിക്കടക്ക് അടുത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഫെഡറൽ ബാങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥനായ അനന്തൻ (26), കാൽനടയാത്രക്കാരനായിരുന്ന ചെല്ലപ്പൻ നായർ (74) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. അനന്തൻ ഓടിച്ചിരുന്ന ബൈക്ക് കാൽനടയാത്രക്കാരനായ ചെല്ലപ്പൻ നായരെ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിൽ ആഞ്ഞടിച്ചു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പരിക്കേറ്റ ചെല്ലപ്പൻ നായരെ ഉടൻതന്നെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



