കോടതി പരിസരത്ത് നിന്നും പോലീസിനെ കബളിപ്പിച്ച് മുങ്ങി, പ്രതി പിടിയില്‍…

പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിലായി. മാനന്തവാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി രണ്ടേനാല്‍ കാരക്കുനി ചെറുവയല്‍ ഉന്നതി ബാബു (28) വിനെയാണ് പിടികൂടിയത്. ഏപ്രില്‍ പതിമൂന്നിനാണ് ഇയാള്‍ മാനന്തവാടി കോടതി പരിസരത്ത് നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു. അന്ന് മുതല്‍ ബാബുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാളുടെ ഉന്നതിയില്‍ തന്നെയുള്ള അനിയന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതിയെ വീണ്ടും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button