‘പ്രവർത്തകർ കഷ്ടപ്പെട്ടുണ്ടാക്കിയ വിജയം, നല്ല ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകണം’… എൽദോസ്‌ കുന്നപ്പിള്ളി….

നല്ല ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകണമെന്ന് എൽദോസ്‌ കുന്നപ്പിള്ളി. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരാണ്. കേരളത്തിന്റെ സ്പന്ദനം മനസ്സിലാക്കി വേണം തീരുമാനമെടുക്കാൻ. അനുകൂലമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷ. ജനങ്ങളുടെ വികാരം കണക്കിലെടുത്തു കൊണ്ടായിരിക്കും തീരുമാനം.

ജനങ്ങളുടെ പ്രതീക്ഷക്കൊത്തൊരു തീരുമാനം വരുമെന്ന് കരുതുന്നു. ആർക്കാണ് കൂടുതൽ പിന്തുണ എന്നറിയില്ല. അതെന്റെ വിഷയമല്ല. വലിയ ഉത്തരവാദിത്തമാണ് കേരളത്തിലെ ജനങ്ങൾ നൽകിയിരിക്കുന്നത്. പ്രവർത്തകർ കഷ്ടപ്പെട്ടുണ്ടാക്കിയ വിജയമാണ്. ജനങ്ങളുടെ മനസ്സിൽ ഒരാഗ്രഹം ഉണ്ട്. ആ ആഗ്രഹം സഫലമാക്കാൻ എഐസിസി തയ്യാറാകണം. പട നയിച്ചവൻ മുഖ്യമന്ത്രിയാകണോ എന്ന ചോദ്യത്തിന് അദ്ദേഹം തലകുലുക്കിയായിരുന്നു മറുപടി നൽകിയത്.

.

Related Articles

Back to top button