സൈക്കിളിൽ നിന്ന് വീണ് ദാരുണാന്ത്യം… സൈറയുടെ കുടുംബത്തിന് താങ്ങായി മന്ത്രി സജി ചെറിയാൻ

പാലക്കാട് സ്വദേശിനിയായ സൈറ ഹാത്തൂൻ സൈക്കിളിൽ നിന്നും വീണുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. ഏപ്രിൽ 29ന് രാത്രി 7:30-ഓടെ കോട്ടക്കുഴി കലുങ്ക് റോഡരികിൽ വെച്ചാണ് സൈറ അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൈറ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറായ ലഡു മിയാനും മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞ ആറു വർഷമായി വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

മരണവാർത്തയറിഞ്ഞ് മന്ത്രി സജി ചെറിയാൻ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി ലഡു മിയാനെയും മക്കളെയും ആശ്വസിപ്പിച്ചു. അടിയന്തരമായി പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻക്വസ്റ്റ് നടപടികൾ വേഗത്തിലാക്കുന്നതിനും മന്ത്രി നേരിട്ട് ഇടപെട്ടു. കുടുംബത്തിന് പ്രാഥമിക ചെലവുകൾക്കായി 25,000 രൂപ കൈമാറുകയും, തൊഴിൽ വകുപ്പിൽ നിന്ന് 50,000 രൂപ അടിയന്തര സഹായം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വരെ കുടുംബത്തിന് താമസിക്കാൻ ലോഡ്ജ് സൗകര്യവും കുട്ടികളുടെ സംരക്ഷണത്തിനായി ‘പിങ്ക്’ എന്ന സന്നദ്ധ സംഘടനയുടെ സഹായവും മന്ത്രി ഉറപ്പുവരുത്തി.

Related Articles

Back to top button