ചുട്ടുപൊള്ളുന്നതിനിടെ ആശ്വാസ മഴയെത്തുന്നു… വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്…. ജാഗ്രതാ നിർദ്ദേശം

കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തന്നെ പല ജില്ലകളിലും ഉയർന്ന താപനില തുടരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് ചൂട് റെക്കോർഡ് നിലയിൽ തുടരുകയാണ്. ഇന്നും (27/04/2026) നാളെയും (28/04/2026) താഴെ പറയുന്ന ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ട്: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയ്ക്കാണ് സാധ്യത. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മഴ ലഭിക്കുന്നതോടെ ചൂടിന് അല്പം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button