ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ല….കാർഡ് ഉടമയുടെ സമ്മതപത്രം ഉണ്ടായിരുന്നെന്ന് വിവരാവകാശ രേഖ…

പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശ രേഖ. അപേക്ഷയിൽ കാർഡ് ഉടമയുടെ സമ്മതപത്രം ഉണ്ടായിരുന്നു. ഉടമയുമായി ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ് പകർപ്പും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിച്ചിരുന്നുവെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. വ്യാജമായാണ് ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിൽ ചേർത്തതെന്ന് ആരോപിച്ച് കാർഡ് ഉടമയുടെ മക്കൾ രംഗത്തെത്തിയിരുന്നു. അവർ നൽകിയ പരാതിയിൽ കാർഡിൽ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടിയിരുന്നു. പാർട്ടി വിട്ടതിന്റെ വൈരാഗ്യത്തിൽ ഉദ്യോഗസ്ഥരെ ചാക്കിട്ട് സിപിഐ നേതൃത്വം നടത്തിയ പകപോക്കൽ തെളിഞ്ഞെന്ന് ശ്രീനാദേവി കുറ്റപ്പെടുത്തി.



