കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം….മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തി…

കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തി. കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും ഇരുവരുടെയും മൊഴി രേഖപ്പെടുത്തുന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പോലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം.



