കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം… പോലീസ് കേസെടുത്തു…

കൊല്ലത്ത് ഗാനമേളയ്ക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ അമ്പത്തിയേഴുകാരന്‍ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാള്‍ ആക്രമിച്ചത്. പ്രതിയെക്കുറിച്ചുളള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.



