എ പി അനിൽകുമാറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 20,001 രൂപ സമ്മാനം

വണ്ടൂർ യുഡിഎഫ് സ്ഥാനാർത്ഥി എ പി അനിൽകുമാറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 20,001 രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ്. മണ്ഡലത്തിലെ വോട്ടർമാർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയു എന്നതാണ് കണ്ടീഷൻ. പ്രവാസി കോൺഗ്രസ് വണ്ടൂർ ബ്ലോക്ക് കമ്മിറ്റിയാണ് പ്രവചന മത്സരം നടത്തുന്നത്. ഇത്തവണ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസമുള്ള യുഡിഎഫ്, വിജയ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് വണ്ടൂർ. അതിനാൽ എ പി അനിൽകുമാറിന് ഇത്തവണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കൂട്ടലിലാണ് യുഡിഎഫ് നേതൃത്വവും.



