ഇസ്ലാമബാദ് ചർച്ചകൾ…ശുഭകരമായ വിവരങ്ങളില്ലെന്ന് ഇറാൻ… ഫലമെന്താണെങ്കിലും ആശങ്കയില്ലെന്ന് ട്രംപ്

പശ്ചിമേഷ്യൻ സംഘർഷത്തിന് അവസാനിപ്പിക്കാനായി അമേരിക്ക ഇറാൻ ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നതിനിടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമാബാദ് ചർച്ചകൾ രാത്രി വൈകിയും തുടരുകയാണ്. ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിക്കുന്നുവെങ്കിലും ശുഭകരമായ വിവരങ്ങൾ ഇതുവരെ ഇല്ലെന്നാണ് ഇറാൻ ഏജൻസികൾ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങളോടെ ഹോർമുസിൽ കപ്പൽ ഗതാഗതം തുറന്നു എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വിശദമാക്കിയത്. എന്നാൽ സൈനിക കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് ഇറാൻ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. എം ബി ഗാലിബാഫും ജെ ഡി വാൻസും തമ്മിൽ ഹസ്തദാനം ചെയ്‌തെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.



