എച്ച്ആർഡിഎസ് സ്ഥാപക ചെയർമാനെതിരായ പോക്സോ കേസ്; അജി കൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

എച്ച്ആർഡിഎസ് (HRDS) സ്ഥാപക ചെയർമാനെതിരായ പോക്സോ കേസിൽ അജി കൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രായപൂർത്തിയാകാത്ത തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന മുൻ ജീവനക്കാരന്റെ പരാതിയിലാണ് ഡൽഹി പൊലീസിന്റെ നടപടി. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.



