‘ഐ. സി ബാലകൃഷ്ണന് സീറ്റ് നൽകിയത് അംഗീകരിക്കാനാകില്ല…, പ്രിയങ്ക ഗാന്ധി ബത്തേരിയിൽ എത്തുമ്പോൾ പ്രതിഷേധിക്കും..

പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് വയനാട്ടിൽ ജീവനൊടുക്കിയ ഡി സി സി മുൻ ട്രഷറർ NM വിജയന്റെ കുടുംബം. സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി ഐ എസി ബാലകൃഷ്ണന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ എത്തുമ്പോൾ ഉപവാസ സമരം നടത്തുമെന്ന് കുടുംബം വ്യക്തമാക്കി. കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണന് സീറ്റ് നൽകിയെന്നും പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാൻ കഴിയാത്തതെന്നും കുടുംബം പറഞ്ഞു.

അച്ഛന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ മാറ്റിനിർത്തുമെന്നും സംരക്ഷിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വീട്ടിലെത്തി ഉറപ്പു നൽകിയതാണ്. പാർട്ടി നിങ്ങൾക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാൽ കേസിൽ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നൽകി ഇപ്പോൾ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനും എത്തുകയാണ്. കോൺഗ്രസും പ്രിയങ്ക ഗാന്ധിയും എൻ എം വിജയൻറെ കുടുംബത്തെ വഞ്ചിക്കുകയാണ്.

Related Articles

Back to top button