ഉത്തർപ്രദേശിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ. റിസ്വാൻ അഹമ്മദ് ആണ് പിടിയിലായത്. ഇന്ത്യൻ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിൽ ഇയാൾക്ക് പങ്കെന്ന് പോലീസ്. ഉത്തർപ്രദേശ് എടിഎസും , ഡൽഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.2015 മുതൽ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുണ്ട്. ബോംബ് നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ, ചില രേഖകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഹമ്മദ് 2015ൽ അറസ്റ്റിലായിരുന്നുവെന്നും ആ സമയത്ത് മുംബൈയിലെ ആർതർ റോഡ് ജയിലിൽ ആയിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Related Articles

Back to top button