ഹോർമുസ് തുറക്കണം…യുഎന്നിൽ പ്രമേയവുമായി ബഹ്റൈൻ, അന്താരാഷ്ട്ര നിയമപിന്തുണ വേണമെന്ന് ആവശ്യം

ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം മുന്നോട്ട് വെച്ച് ബഹ്റൈൻ. സുരക്ഷിതമായി കടന്നുപോകാൻ ഉള്ള സുരക്ഷാ മുൻകരുതൽ എടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം. ജിസിസി പിന്തുണയോടെയാണ് ബഹ്റൈൻ നീക്കം. അതേ സമയം, ദുബായിൽ ഒറാക്കിൾ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്തകൾ തള്ളി അധികൃതർ രംഗത്തെത്തി. ഐആർജിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു.



