നരേന്ദ്ര മോദി നാളെ പാലക്കാട്; പരിപാടിയുടെ ഷെഡ്യൂൾ

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നാളെ പാലക്കാട് എത്തും. ഉച്ചക്ക് 2.30ന് മേഴ്സി കോളജ് ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ (കാറിനുള്ളിൽ-ഓപ്പൺ വാഹനം അല്ല). മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയാണ് റോഡ് ഷോ. തുടർന്ന് കോട്ടമൈതാനത്ത് പൊതുസമ്മേളനം. പൊതുസമ്മേളനത്തിനായി 12 മണി മുതൽ ആളുകളെ പ്രവേശിപ്പിക്കും. സമ്മേളനത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി ഹെലികോപ്ടറിൽ തിരിക്കും

Related Articles

Back to top button