എടയാർ സിജി ലൂബ്രിക്കൻസ് കമ്പനിയിലെ തീപിടിത്തം…സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തൽ..

കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കൻസിൽ ഉണ്ടായ തീപിടിത്തത്തിന് കാരണം സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ. കരിയോയിൽ സംസ്കരണ യൂണിറ്റിൽ എല്ലാ വർഷവും നടത്തേണ്ട കോയിൽ ടെസ്റ്റിങ് ഇത്തവണ നടത്തിയിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫാക്റടറീസ് & ബോയ്‍ലർസിന്‍റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതാവാം അപകടത്തിന് വഴിയൊരുക്കിയതെന്നാണ് വിവരം. കോയിൽ ടെസ്റ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് 2025 ഡിസംബർ 26ന് ഫാക്ടറീസ് ആൻഡ് ബോയ്ലർസ് അപകടമുണ്ടായ കരിഓയിൽ കമ്പനിക്ക് നോട്ട്സ് നൽകിയിരുന്നു. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും സിജി ലൂബ്രികന്‍റ്സ് കോയിൽ ടെസ്റ്റിങ് നടത്തിയിരുന്നില്ല.



