മെഡിക്കൽ കോളജ് ഐസിയുവിലെ തീപിടിത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മെഡിക്കൽ കോളജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തീപിടിത്തത്തിന് പിന്നാലെ ഐസിയുവിൽ നിന്നും മാറ്റിയ 5 രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ നിർദേശം. സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

വിഷയത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ നിർദ്ദേശം. സംഭവത്തെകുറിച്ച് കേൾക്കുന്ന കാര്യങ്ങൾ വിശദവും സുതാര്യവുമായി പരിശോധിക്കണം. ഐ.സി.യുവിൽ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികൾ, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വസ്തുതകൾ, ഫോറൻസിക് വിദഗ്ദ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് 5 ആഴ്ചക്കുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം.

Related Articles

Back to top button