വികസന തുടർച്ചയ്ക്ക് ജനം വോട്ട് ചെയ്യും..ഡീൽ വിവാദത്തിൽ വീണാ ജോർജ്..

പത്തനംതിട്ട: ഡീല്‍ വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സിപിഐഎം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നതെന്നും വോട്ടിന്റെ കണക്കുകള്‍ നോക്കിയാല്‍ അത് മനസിലാകുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. വികസന തുടര്‍ച്ചയ്ക്ക് ജനം വോട്ടുചെയ്യുമെന്നും വികസനം കണ്‍മുന്നിലുണ്ടെന്നും അവർ പറഞ്ഞു. താന്‍ ജനിച്ചുവളര്‍ന്ന നാടാണ് ഇതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ തനിക്ക് ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വീണാ ജോര്‍ജ്. അബിന്‍ വര്‍ക്കിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.



