ഹൈക്കമാൻഡിന്റെ സമയോചിത ഇടപെടൽ, കളമറിഞ്ഞ തയ്യാറെടുപ്പ്; കോൺഗ്രസ് പട്ടിക പൂർത്തിയായത് ഇങ്ങനെ

രാഹുൽ ഗാന്ധിക്കൊപ്പം, കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും കേരളത്തിലും സജീവമാണ് കെ.സി വേണുഗോപാൽ. തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ കെ സി വേണുഗോപാൽ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടുതുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ, കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിലയുറപ്പിച്ചു. മുൻപ് നടന്ന തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കോൺഗ്രസിൽ ഇത്തവണ ഗ്രൂപ്പ് വഴക്കുകളും തമ്മിലടികളും താരതമ്യേന കുറവായിരുന്നുവെന്ന് പറയാം. ഹൈക്കമാൻഡിന്റെ സൂക്ഷ്മവും കൃത്യതയേറിയതുമായ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഈ ഘട്ടത്തിലും കെ സി വേണുഗോപാലിന്റെ പങ്ക് വളരെ വലുതാണ്.

Related Articles

Back to top button