റാസ് ലഫാൻ പ്ലാൻ്റുകൾ തകർന്നു… എൽഎൻജി കയറ്റുമതി നിലച്ചു… ആഗോള ഇന്ധന വിപണിയിൽ ആശങ്കയേറുന്നു..

ഖത്തറിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റാസ് ലഫാന്‍ നേരെയുണ്ടായ മിസൈല്‍ ആക്രമണം ആഗോള ഇന്ധന വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. രാജ്യത്തെ എല്‍എന്‍ജി കയറ്റുമതി ശേഷിയുടെ 17 ശതമാനവും ഇതോടെ നിലച്ചു. പ്രതിവര്‍ഷം ഏകദേശം 2000 കോടി ഡോളറിന്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) വരുമാന നഷ്ടമാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.തകര്‍ന്ന പ്ലാന്റുകള്‍ അറ്റകുറ്റപ്പണി നടത്തി പഴയപടിയാക്കാന്‍ അഞ്ച് വര്‍ഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
പ്ലാന്റുകള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ച സാഹചര്യത്തില്‍, വിവിധ രാജ്യങ്ങളുമായുള്ള വാതക വിതരണ കരാറുകളില്‍ ഖത്തര്‍ ‘ഫോഴ്സ് മജീര്‍’ പ്രഖ്യാപിച്ചു. അപ്രതീക്ഷിത കാരണങ്ങളാല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യം വരുമ്പോഴാണ് കമ്പനികള്‍ ഇത്തരമൊരു നിയമപരമായ പരിരക്ഷ തേടുന്നത്. ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കെങ്കിലും വാതക വിതരണത്തില്‍ തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.



