കൊടുവള്ളിയിൽ പികെ ഫിറോസിന്റെ എതിരാളി എൽഡിഎഫ് സ്വതന്ത്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂര്‍ മത്സരിക്കും. പികെ ഫിറോസിനെതിരെയാണ് സലീം മടവൂര്‍ മത്സരിക്കുക. എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ആര്‍ജെഡി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സലിം മടവൂർ. എൽഡിഎഫ് സ്വതന്തനായാണ് സലീം മടവൂര്‍ മത്സരിക്കുന്നത്.

കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊടുവള്ളി നിയമസഭാമണ്ഡലം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന്‍റെ സ്ഥാനാര്‍ത്ഥിയായ ഡോ. എംകെ മുനീറാണ് മത്സരിച്ചതും വിജയിച്ചതും. എന്നാൽ ഇത്തവണ മുനീറിന് സീറ്റില്ല പകരം പികെ ഫിറോസിനെയാണ് ലീഗ് കളത്തിലിറക്കിയിട്ടുള്ളത്. എംകെ മുനീര്‍ ഒഴിഞ്ഞ മണ്ഡലത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ പികെ ഫിറോസ് ജനവിധി തേടുന്നത്.

Related Articles

Back to top button