ഒട്ടോറിക്ഷ ഡ്രൈവറെ കുത്തി കൊലപെടുത്തി…സംഭവം നടന്നത്…

ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തൂക്കുപാലം ടൗണില്‍ വച്ച് രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രതീഷിനെ പലതവണ അനൂപ് കുത്തി.ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു



