ഒരു വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി…

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചോടാണ് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വതി-സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മ അശ്വതിയെ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുത്തു.

കട്ടിലില്‍ അനക്കമില്ലാതെ കിടന്ന കുട്ടിയെ മുത്തശ്ശിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മുത്തശ്ശി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അശ്വതിക്ക് രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇളയ കുട്ടിയുമായി കണിച്ചോടുള്ള വീട്ടില്‍ എത്തിയത്.

Related Articles

Back to top button