‘പോകുന്നവർ പോകട്ടെ, ആരെയും കെട്ടിയിട്ടിട്ടില്ല..ജി സുധാകരനെതിരെ എംഎം മണി…

സിപിഎം വിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. സുധാകരൻ പാർട്ടി വിട്ടുപോകുന്നെങ്കിൽ പോകട്ടെയെന്നും ആരെയും പാർട്ടിക്കുള്ളിൽ ‘അയ്യോ മോനെ പോകല്ലേ’ എന്ന് പറഞ്ഞ് കെട്ടിയിട്ടിട്ടില്ലെന്നും മണി പറഞ്ഞു. സുധാകരൻ പാർട്ടി വിടുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ അത് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും മണി കൂട്ടിച്ചേർത്തു. വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള വമ്പൻ സ്രാവുകൾ നയിച്ച പാർട്ടിയാണ് ആലപ്പുഴയിലേതെന്നും ഒരാൾ പോയാൽ പാർട്ടി തകരില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Back to top button