മെഡിറ്റേഷൻ ക്ലാസ് നടത്തുന്നതിനിടെ ഗുരു യോഗിരാജ് ബോധി കുഴഞ്ഞുവീണ് മരിച്ചു

ഗുരു യോഗിരാജ് ബോധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാലാ മുരിക്കുമ്പുഴ കദളിക്കാട്ട് വീട്ടില്‍ പി ബി രാജു(68) കുഴഞ്ഞുവീണ് മരിച്ചു. മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തൊടുപുഴയില്‍ ക്ലാസ് നടത്തുമ്പോഴായിരുന്നു സംഭവം.

കുഴഞ്ഞുവീണയുടന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ, തൊടുപുഴ, അടിമാലി, വയനാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മഹായോഗ മെഡിറ്റേഷന്‍ എന്ന പേരില്‍ ക്ലാസുകള്‍ നടത്തി വരികയായിരുന്നു. പി ബി രാജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വയനാട് പുതുപ്പാടിയിലെ ഗുരുകുലത്തില്‍ സംസ്‌കാരം നടത്തും.

Related Articles

Back to top button