കേരളത്തിൽ സിജെപി, പിണറായിയെ നിയന്ത്രിക്കുന്നത് മോദി; അധികാരം മാറ്റുന്ന കൊടുങ്കാറ്റ് വരുമെന്ന് പുതുയു​ഗയാത്രയിൽ രാഹുൽ ​ഗാന്ധി

പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയു​ഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുൽ ​ഗാന്ധി. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ടാണ് രാഹുൽ പ്രസം​ഗം ആരംഭിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും പറഞ്ഞു.

പ്രസം​ഗത്തിൽ രാഹുൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു. ഗൾഫിലുള്ളവർ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. കൂടുതൽ കരുതൽ വേണം. യുഎസുമായി കരാർ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാർഷിക രംഗം അമേരിക്കയ്ക്ക് തുറന്നു കൊടുത്തിട്ടില്ല. കാർഷിക രംഗത്തെ തകർക്കുന്ന നടപടിയാണിത്. കരാർ ഊർജ്ജ സുരക്ഷ ഇല്ലാതാക്കും. അമേരിക്ക പറയുന്നവരിൽ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി ട്രംപിന് വാക്ക് കൊടുത്തെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം നടക്കുന്നത്. ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.

Related Articles

Back to top button