സുഖോയ് യുദ്ധ വിമാനം തകർന്നു വീണതായി റിപ്പോർട്ട്; റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു

സുഖോയ് സു-30 എംകെഐ യുദ്ധവിമാനം തകർന്നു വീണതായി റിപ്പോർട്ട്. റഡാറിൽ നിന്നും ബന്ധം നഷ്ടപ്പെട്ടതായി അസം ഉദ്യോഗസ്ഥർ അറിയിച്ചു. അസമിൽ ഏഴ് മണിയോടെയാണ് സംഭവം. പൈലറ്റിനെ കാണാനില്ല. വ്യോമസേന പരിശോധന തുടരുകയാണ്. ജോർഹട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനവുമായി രാത്രി 7.40 ഓടെയാണ് അവസാനമായി ബന്ധപ്പെടാനായത്.



