എടപ്പാള്‍ ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രം ഉത്സവ വെടിക്കെട്ടിൽ അപകടം; ഒരാൾക്ക് പരിക്ക്

എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടയ്ക്ക് അപകടം. സംഭവത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.

അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് വെടിക്കെട്ടിന്റെ ഭാ​ഗമായി നിന്ന രണ്ടുപേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസ് എടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button