എന്റെ പണി ഞാൻ ചെയ്യും, ആരും എനിക്കിട്ട് പണിയാതിരുന്നാൽ മതി; തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുവരെഴുതി തുടക്കം കുറിച്ചു, പത്മജ

തൃശ്ശൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുവരെഴുതി തുടക്കം കുറിച്ചിരിക്കുകയാണ് പത്മജ വേണുഗോപാൽ. തൃശ്ശൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള നിർദ്ദേശം ദേശീയ നേതൃത്വം നൽകിയതായുള്ള സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മത്സരിക്കാൻ പാർട്ടി പറഞ്ഞിട്ടില്ലെന്നും, പറഞ്ഞാൽ മത്സരിക്കുമെന്നും പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയുടെ പ്രചരണത്തിന് തുടക്കമിടാനാണ് എത്തിയത്, സ്ഥാനാർത്ഥി എന്ന നിലയിൽ അല്ല. പരമാവധി എന്റെ പണി ഞാൻ ചെയ്യും, ആരും എനിക്കിട്ട് പണിയാതിരുന്നാൽ മതിയെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ തവണ ഒരുപാട് പ്രതീക്ഷയോടെ വന്നിട്ട് സങ്കടത്തോടെയാണ് മടങ്ങിയതെന്നും പത്മജ കൂട്ടിച്ചേർത്തു. മത്സരിക്കാൻ പറഞ്ഞാൽ അത് തൃശ്ശൂർ തന്നെ ആയിരിക്കും. തൃശ്ശൂര്‍ ആര് നിൽക്കുന്നോ അവർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പത്മജ വ്യക്തമാക്കി.



