എ ഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്….; വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പരിഹാസവുമായി ജോയ് മാത്യു

ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. വീണാ ജോർജിന്റേത് അഭിനയമാണെന്ന തരത്തിലാണ് ജോയ് മാത്യു പോസ്റ്റിട്ടത്. ‘എ ഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്നുവരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു- എന്നായിരുന്നു ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചത്.
നടന്റെ കുറിപ്പ്…
എ ഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ് എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം..
നാടകം വളരട്ടെ!




