റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു, മരിച്ചവരിൽ ….

റാഞ്ചിയിൽ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും, ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ് ബേർഡ് എയർവേയ്സിന്റെ ചെറു വിമാനമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. റാഞ്ചിയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങി.

Related Articles

Back to top button