തിരുവനന്തപുരത്ത് ലാൻഡിങ്ങിനിടെ വിമാനത്തി​ന്റെ ലാൻഡിങ് ഗിയറിൽ പ്രശ്നം; 72 യാത്രക്കാരുമായി വന്ന വിമാനം..

തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തി​ന്റെ ലാൻഡിങ് ഗിയറിൽ പ്രശ്നം. വിമാനം സുരക്ഷിതമായി ഇറക്കി. ഗിയറിന് പ്രശ്നം ഉണ്ടായിരുന്നെങ്കിലും വിമാനം തിരുവനന്തപുരത്ത് തന്നെ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിനാണ് പ്രശ്നമുണ്ടായത്. ബോയിംഗ് 737 ഇനത്തിൽ പെട്ട വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 72 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Related Articles

Back to top button