നിലവിളക്കിലെ തിരികൾ കത്തിക്കാൻ അദ്ദേഹം എന്നോട് സ്നേഹത്തോടെ അഭ്യർത്ഥിച്ചു, ദൈവനാമത്തിൽ എല്ലാ തിരികളും കത്തിച്ചു

പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി കെ.ടി. ജലീൽ എംഎൽഎ. മഹാശിവക്ഷേത്രത്തിലെ മുഖ്യകാർമികനായ മനോജ് എമ്പ്രാന്തിരിയുമായി കഴിഞ്ഞ 15 വർഷമായി അടുത്ത ബന്ധമാണ് എനിക്കുള്ളതെന്നും അദ്ദേഹമാണ് തന്നെ ഉത്സവത്തിന് ക്ഷണിച്ചതെന്നും ജലീൽ കുറിച്ചു. ക്ഷേത്രത്തിൻ്റെ നാല് ഭാഗവും മാർബിൾ വിരിച്ച് പാദങ്ങൾ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങൾ പറഞ്ഞ് ഞങ്ങൾ ക്ഷേത്രത്തിൻ്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമൻ നിലവിളക്ക് തിരികളിട്ട് കർപ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികൾ കത്തിക്കാൻ അദ്ദേഹം എന്നോട് സ്നേഹത്തോടെ അഭ്യർത്ഥിച്ചു. ദൈവനാമത്തിൽ എല്ലാ തിരികളും ഞാൻ കത്തിച്ചുവെന്നും അദ്ദേഹം കുറിച്ചു

Related Articles

Back to top button