ക്ലീൻ ചെയ്യാൻ കലക്കിവെച്ച ഫിനോയിൽ കുടിച്ചു; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ

കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ. ഫോറൻസിക് സെല്ലിലെ റിമാൻഡ് പ്രതിയാണ് ഫിനോയിൽ കുടിച്ചത്. കാസർകോട് മേൽപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ക്ലീൻ ചെയ്യാനായി കലക്കി വെച്ച ഫിനോയിലാണ് കുടിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button