മരണപ്പെട്ട അധ്യാപികയ്ക്ക് പരീക്ഷാ ഡ്യൂട്ടി.. സംഭവം…

ഒരു വർഷം മുമ്പ് അന്തരിച്ച അധ്യാപികയെ പരീക്ഷാ ചുമതല ഏൽപ്പിച്ച ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നടപടി വിവാദമാകുന്നു. കഴിഞ്ഞ ഏപ്രിലിൽ വാഹനാപകടത്തിൽ മരിച്ച പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്.എസ്.എസിലെ അധ്യാപിക റെസി ടൈറ്റസിനാണ് പുതിയ ഡ്യൂട്ടി ലിസ്റ്റിലും ഇടം ലഭിച്ചത്. വളയൻചിറങ്ങര സ്കൂളിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസിയെ നിയമിച്ചിരിക്കുന്നത്.

സ്കൂളിൽ നിന്ന് നൽകിയ പട്ടികയിൽ റെസിയുടെ പേര് ഒഴിവാക്കിയിരുന്നെങ്കിലും ഡയറക്ടറേറ്റ് പുറത്തിറക്കിയ ലിസ്റ്റിൽ പേര് ഉൾപ്പെടുകയായിരുന്നു. പഴയ ഡാറ്റാബേസ് അടിസ്ഥാനമാക്കി പട്ടിക തയ്യാറാക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നാണ് അധികൃതരുടെ വാദം. സഹപ്രവർത്തകന്റെ മരണം പോലും പരിഗണിക്കാതെ ഇത്തരത്തിൽ അശ്രദ്ധമായി ലിസ്റ്റ് തയ്യാറാക്കിയതിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

തെറ്റ് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ പരിഷ്കരിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

Related Articles

Back to top button