എസ്എഫ്ഐക്കാരെ ഇടിവളയിട്ട് മർദ്ദിച്ചതിന് തെളിവ്, പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരത്ത് മാളിനുള്ളിൽ വച്ച് എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് തല്ലിയ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് എന്നാണ് ഫോർട്ട് അസിസ്റ്റന്ർറ് കമ്മീഷണറുടെ റിപ്പോർട്ട്. പൊലീസുകാരൻ ഇടിവളയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചായിരുന്നു എഫ്‌ഐആർ എന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പിടിയിലായ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും ഇന്നലെ രാത്രി തന്നെ ജാമ്യം ലഭിച്ചിരുന്നു. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രാത്രി തന്നെ പ്രതികളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു



