‘അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയാൽ എംഎൽഎ സ്ഥാനം നഷ്ടമാകുമോ’

സമസ്തയിൽ നിന്നും പുറത്തുപോയര്‍ തിരികെ വരണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ‘സമസ്തയിൽ നിന്ന് ഞങ്ങൾ പുറത്തുപോയിട്ടില്ലെന്നും മുശാവറ യോഗത്തിലെ തീരുമാനത്തോട് യോജിപ്പ് ഇല്ലാത്തത് കൊണ്ട് യോഗത്തിൽ നിന്നും മാത്രം ഇറങ്ങിപ്പോയതാണെന്നുമാണ് കാന്തപുരത്തിന്റെ മറുപടി. അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയാൽ എംഎൽഎ സ്ഥാനം നഷ്ടമാകുമോ എന്ന് പരിഹസിച്ച കാന്തപുരം , പുതിയ മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് അന്നത്തെ പ്രശ്നം അറിയില്ലെന്നും ചര്‍ച്ചകൾക്ക് എപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കി. എല്ലാവരും ഒത്തൊരുമിച്ച് വരണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു

Related Articles

Back to top button