എസ്എഫ്ഐക്കാരുടെ പരാതിയിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസ്; സേനയിൽ പ്രതിഷേധം

തിരുവനന്തപുരത്ത് എസ്എഫ്ഐക്കാർ മർദ്ദിച്ച പൊലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പൊലീസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്



