അമ്പലപ്പുഴ യുവാവിന് വെള്ളത്തിൽ വീണ് ദാരുണാന്ത്യം

അമ്പലപ്പുഴ: സിവിൽ സൂപ്പർവൈസറായ പുന്നപ്ര സ്വദേശിക്ക് വെള്ളത്തിൽ വീണ് ദാരുണാന്ത്യം.
ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു പുന്നപ്ര സ്വദേശി വെള്ളത്തിൽ വീണ് മരിച്ചത്
പുന്നപ്ര വടക്കു പഞ്ചായത്ത് എട്ടാം വാർഡ് വട്ടക്കാട്ട് വീട്ടിൽ അശോകൻ – ഉഷ ദമ്പതികളുടെ മകൻ അശ്വിൻ കുമാർ (33) ആണ് മരിച്ചത്. പിതാവിൻ്റെ സഹോദരിയുടെ വീടായ കുട്ടമംഗലത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി തിരികെ വെള്ളിയാഴ്ച രാവിലെ പുന്നപ്ര ക്കു മടങ്ങാനായി മീനപ്പള്ളി പാടശേഖര വരമ്പിലൂടെ നടന്നു വരുമ്പോൾ ചാലിൽ വീഴുകയായിരുന്നു.തൊഴിലുറപ്പു തൊഴിലാളികൾ വെള്ളിയാഴ്ച പകൽ 2 ഓടെയാണ് യുവാവ് ചാലിൽ വീണു കിടക്കുന്നതു കണ്ടത്. പുളിങ്കുന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സിവിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരുകയായിരുന്നു.
ഭാര്യ: ഹരിത (മുംബൈ)



