സവാള കൊണ്ടുവന്ന വാഹനത്തിൽ സ്‌ഫോടക വസ്തു കടത്തിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

മലപ്പുറം ചെമ്മാട് സവാള കൊണ്ടുവന്ന വാഹനത്തിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ചു കടത്തിയ സംഭവത്തിൽ രണ്ടു പേർ കുടി അറസ്റ്റിൽ. മുക്കം പന്നിക്കോട് സ്വദേശികളായ നിസാർ, ഇർഷാദ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നിന്നാണ് ഇവർ പിടിയിലായത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു കേസിൽ നേരത്തെ രണ്ട് പേർ പിടിയിലായിരുന്നു. സജി എന്ന മുഹമ്മദ് സലിം, അനിൽകുമാർ എന്നിവരെ കണ്ണൂരിൽ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

ചെമ്മാട് കോഴിക്കോട് റോഡിൽ ഹോളോബ്രിക്‌സ് നിർമാണ യൂണിറ്റ് കേന്ദ്രത്തിൽ നിന്നാണ് ഉള്ളിച്ചാക്ക് നിറച്ച ലോറിയിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചത്. വെള്ളിയാഴ്ച രാത്രി 11 ന് പൊലീസ് എത്തിയപ്പോൾ ലോറിയിലും കാറിലുമുണ്ടായിരുന്നവർ രക്ഷപ്പെടുകയായിരുന്നു. വലിയ ഉള്ളിയുടെ 132 ചാക്കുകൾക്കടിയിൽ കടലാസ് പെട്ടിയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ. നോൺ ഇലക്ട്രിക് ഡിറ്റണേറ്റർ, സ്റ്റിക് (തോട്ട) എന്നിവയാണ് പിടികൂടിയത്. ജലറ്റിൻ സ്റ്റിക് നിരോധിച്ചതിനാൽ പകരം ഉപയോഗിക്കുന്നതാണിത്.

Related Articles

Back to top button